Connect with us

Kerala

ബാങ്ക് വീട് ജപ്തി ചെയ്യാന്‍ ഒരുങ്ങിയതിനെ തുടര്‍ന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

ജപ്തി നടപടികള്‍ക്ക് ഒരു ദിവസം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം യശോദരന്‍ സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട | വീട് ബാങ്ക് ജപ്തി ചെയ്യാനിരിക്കെ പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി യശോദരനാണ് മരിച്ചത്. അടൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത യശോദരന് പണം തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഈ മാസം 25ന് വീട് ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു.

എന്നാല്‍ ജപ്തി നടപടികള്‍ക്ക് ഒരു ദിവസം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം യശോദരന്‍ സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യശോദരന്‍ വ്യാഴാഴ്ച രാവിലെയോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest