Connect with us

Kerala

ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്കാരം

Published

|

Last Updated

കൊച്ചി | അന്തരിച്ച മലയാള ചലച്ചിത്ര- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ചാലക്കുടിയിൽ നിന്നുള്ള മുന്‍ എം പിയും നടനുമായ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.

മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഉച്ചക്ക് 1.30 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും തുടര്‍ന്ന് സ്വവസതിയിലും പൊതുദര്‍ശനത്തിന് വെക്കും.

രാത്രി 10.30ന് കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.