Connect with us

National

ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ വാതിൽക്കൽ കുഴഞ്ഞുവീണ് മരിച്ചു

ഇന്നലെ തിരുവനന്തപുരം - പൂനെ - നാഗ്പൂർ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്.

Published

|

Last Updated

നാഗ്പൂർ | വിമാനം പറത്താനായി വിമാനത്തിൽ കയറാൻ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോർഡിംഗ് ഗെയിറ്റിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാഗ്പൂരിൽ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് ഇദ്ദേഹം പറത്തേണ്ടിയിരുന്നത്. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.

ഇന്നലെ തിരുവനന്തപുരം – പൂനെ – നാഗ്പൂർ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്. പുലർച്ചെ മൂന്ന് മുതൽ ഏഴ് വരെയായിരുന്നു ഇത്. ഇതിന് ശേഷം 27 മണിക്കൂർ വിശ്രമിച്ചാണ് അദ്ദേഹം അടുത്ത സർവീസിന് എത്തിയത്.

ചിലിയിൽ പൈലറ്റ് വിമാനത്തിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയിലും ഒരു പൈലറ്റ് കുഴഞ്ഞുവീണ് മരിക്കുന്നത്. 271 യാത്രക്കാരുമായി മിയാമിയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റാണ് ശുചിമുറിയിൽ മരിച്ചത്. തുടർന്ന് വിമാനം അടിയന്തരമായി പനാമയിൽ ഇറക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ബുധനാഴ്ച ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര് എയർവേയ്സ് വിമാനത്തിൽ യാത്രക്കാരനായ മുതിർന്ന പൈലറ്റ് വിമാനത്തിൽ വെച്ച് അസുഖം ബാധിച്ച് മരിച്ചിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യുആർ 579 വിമാനം ദുബായിലേക്ക് തിരിച്ചുവിടുകയായിരുന്നു.

---- facebook comment plugin here -----

Latest