Connect with us

Business

സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ നേട്ടം

സെന്‍സെക്സ് 85.26 പോയന്റ് ഉയര്‍ന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തില്‍ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Published

|

Last Updated

മുംബൈ| ഇന്ന് സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ രക്ഷപ്പെടുത്തിയത്. സെന്‍സെക്സ് 85.26 പോയന്റ് ഉയര്‍ന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തില്‍ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, ഫാര്‍മ, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ 1-3ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ക്ക് 0.5 ശതമാനം വീതം നഷ്ടം നേരിട്ടു.

 

Latest