Connect with us

International

രണ്ടാം ട്വന്റി 20യിലും തോല്‍വിയറിഞ്ഞ് ഇന്ത്യ

153 റണ്‍സ് വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 7 പന്ത് ബാക്കിനില്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി

Published

|

Last Updated

ഗയാന |  വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീം ഇന്ത്യ പരാജയപ്പെട്ടു. രണ്ട് വിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോല്‍വിയറിഞ്ഞത്. 153 റണ്‍സ് വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 7 പന്ത് ബാക്കിനില്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി.

അര്‍ധസെഞ്ചുറിയുമായി നിക്കോളാസ് പുരാന്‍ വിന്‍ഡീസിനെ വിജയത്തിലേക്കുയര്‍ത്തി. അവസാന ഓവറുകളില്‍ മത്സരം ഇഞ്ചോടിഞ്ചായപ്പോള്‍ ഒന്‍പതാം വിക്കറ്റിലെ അല്‍സാരി ജോസഫ്- അക്കീല്‍ ഹുസൈന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ജയത്തോടെ പരമ്പരയില്‍ 2-0ന് വിന്‍ഡീസ് ലീഡുറപ്പിച്ചു. ആദ്യ ടി20 നാല് റണ്‍സിന് കരീബിയന്‍ ടീം ജയിച്ചിരുന്നു

 

---- facebook comment plugin here -----

Latest