Connect with us

National

രാജ്യത്ത് കാണുന്നത് ജനാധിപത്യത്തിന്റെ അന്ത്യം: രാഹുല്‍ ഗാന്ധി

സത്യങ്ങള്‍ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല.കേസുകളില്‍ കുടുക്കി ജയിലിലിടുന്നു.അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നു.ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണ്.എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു.സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

സത്യങ്ങള്‍ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്.വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങള്‍.താന്‍ പറയുന്ന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രകോപിതരാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.