Connect with us

Ongoing News

ഖത്വറിനെതിരെ ഇന്ത്യ പൊരുതി; പക്ഷേ....

മറുപടിയില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ഖത്വര്‍.

Published

|

Last Updated

ഭുവനേശ്വര്‍ | ഖത്വറിനെതിരെ പൊരുതിത്തോറ്റ് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്വറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഖത്വര്‍ ഗോള്‍ നേടി. മുസ്തഫ താരീഖ് മഷാലാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ ഖത്വറിനെ ഒരു ഗോളില്‍ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. 47ാം മിനുട്ടില്‍ അല്‍മോയെസ് അലിയിലൂടെ ഖത്വര്‍ ലീഡുയര്‍ത്തി. 86ാം മിനുട്ടില്‍ യൂസുഫ് അബ്ദുറിസാഗിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

മത്സരത്തില്‍ 54 ശതമാനം ആധിപത്യം പുലര്‍ത്തിയ ഖത്വര്‍ ഇന്ത്യക്കെതിരെ ആറ് ഷോട്ടുകള്‍ പായിച്ചു. അതേസമയം, ഇന്ത്യ ഏഴ് ഷോട്ടുകള്‍ പായിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല.

രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഖത്വര്‍ ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ ഖത്വര്‍ 8-1ന് തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ച ഇന്ത്യ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

 

---- facebook comment plugin here -----

Latest