Connect with us

Kerala

ശാസ്ത്രപുരോഗതിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സമർപ്പണം അഭിമാനകരം; ഐ എസ് ആർ ഒയെ അഭിനന്ദിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഐ എസ് ആർ ഒ മികവ് തെളിയിച്ചതിൽ അഭിമാനമുണ്ടെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ചന്ദ്രയാൻ പേടകം ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിഗ് നടത്തിയ ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐ എസ് ആർ ഒക്ക് അഭിനന്ദനമറിയിച്ച് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഐ എസ് ആർ ഒ മികവ് തെളിയിച്ചതിൽ അഭിമാനമുണ്ടെന്ന് കാന്തപുരം ട്വീറ്റ് ചെയ്തു.

ശാസ്ത്ര പുരോഗതിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സമർപ്പണം ഓരോ പൗരന്റെയും അഭിമാനമാണ്. മനുഷ്യന്റെ അറിവിന്റെയും ബഹിരാകാശ പര്യവേഷണത്തിന്റെയും അതിരുകൾ ഭേദിച്ച ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച് ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും കേന്ദ്ര സർക്കാറിനെയും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കാന്തപുരം ട്വീറ്റ് ചെയ്തു.

Latest