Connect with us

Kerala

ജിം ഉടമ യുവാവിനെ കുത്തിയ സംഭവം; വധശ്രമത്തിന് കേസെടുത്തു

ജിംമില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കത്തികുത്തില്‍ അവസാനിച്ചത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ 28കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദിനെയാണ് ജിം ഉടമയായ പ്രമോദ് കത്തി ഉപയോഗിച്ച് കുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ജിംമില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കത്തികുത്തില്‍ അവസാനിച്ചത്.

ജിംമില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് മുന്‍കൂറായി നല്‍കിയ തുക തിരികെ നല്‍കാന്‍ ജീവന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതേതുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു.

ഇടതു കൈയുടെ ആഴത്തിലുള്ള മുറിവ് കൂടാതെ ശ്വാസകോശത്തിനും പരുക്കേറ്റ ജീവന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് ജിം ഉടമ പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.