Connect with us

Ongoing News

വയനാട്ടില്‍ പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തി

രക്ഷപ്പെടാന്‍ ശ്രമിച്ച ദീപുവിനെ നാട്ടുകാര്‍ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

Published

|

Last Updated

കല്പറ്റ | വയനാട്ടിലെ ലക്കിടിയില്‍ പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കത്തികൊണ്ട് കുത്തി. വിദ്യാര്‍ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ടായിരുന്നു സംഭവം. ലക്കിടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മുഖത്തടക്കം യുവാവ് കുത്തിയിട്ടുണ്ട്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദീപുവിനെ നാട്ടുകാര്‍ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.