Connect with us

murder up

യു പിയില്‍ മകന്‍ അമ്മയെ വെടിവെച്ചു കൊന്നു

കൊലപാതകം പബ്ജി കളിക്കുന്നത് വിലക്കിയതിനാല്‍

Published

|

Last Updated

ലഖ്‌നൗ | പബ്ജി വീഡിയോ ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ മകന്‍ അമ്മയെ വെടിവെച്ചുകൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് നേരത്തേയും ഇന്ത്യയില്‍ കൊലപാതകം നടന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പബ്്ജി ഗെയിമിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് താനെ സ്വദേശിയെ കൊലപ്പെടുത്തിയത്. ചൈനീസ് കമ്പനിയായ ടാന്‍സന്റ് ആണ് പബ്ജി ഗെയിം പുറത്തിറക്കിയത്. ഇന്ത്യയില്‍ ഇതിന് നിരോധനമുണ്ട്.

 

Latest