Connect with us

Kerala

തിരുവനന്തപുരത്ത് അധ്യാപികയെ ബൈക്കില്‍ പിന്തുടര്‍ന്ന് മാല പൊട്ടിച്ചു; പ്രതി പിടിയില്‍

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം| മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയെ ബൈക്കില്‍ പിന്തുടര്‍ന്ന് സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഇടയ്‌ക്കോട് മാലയ്‌ക്കോട് കാവുവിള സ്വദേശി ജസ്റ്റിന്‍ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്‌പെഷ്യല്‍ സംഘം പിടികൂടിയത്. അധ്യാപികയുടെ നാല് പവന്‍ തൂക്കം വരുന്ന മാലയാണ് ജസ്റ്റിന്‍ ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്. സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ മഞ്ഞാലുമൂടിന് സമീപം ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ നല്‍കി.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

---- facebook comment plugin here -----

Latest