Connect with us

Kerala

കൊവിഡ് നിയന്ത്രണത്തിനിടെ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദത്തില്‍

500ല്‍ അധികം പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്

Published

|

Last Updated

തിരുവനന്തപുര | ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തില്‍. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര പാറശ്ശാലയിലാണ് അരങ്ങേറിയത്. 500ല്‍ അധികം പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറിയത്.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് സിപിഎം തന്നെ സമൂഹതിരുവാതിര സംഘടിപ്പിച്ചിരിക്കുന്നത്.പാറശ്ശാല ഏരിയ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു.