srilankan crisis
ശ്രീലങ്കയില്‍ സെക്രട്ടേറിയറ്റില്‍ നിന്നും പ്രക്ഷോഭകരെ സൈന്യം ഒഴിപ്പിച്ചു
പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകള്‍ പോലീസും സൈന്യവും തകര്‍ത്തു
കൊളംബോ | റെനില്‍ വിക്രമസിംഗയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് സൈന്യം പിടിച്ചെടുത്തു. റെനില്‍ വിക്രമസിംഗയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അര്‍ധരാത്രിയിലെ നടപടിയിലൂടെയാണ് പ്രക്ഷോഭകരെ ഒഴുപ്പിച്ചത്. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകളില്‍ പലതും പോലീസും സൈന്യവും തകര്‍ത്തു.
രാജ്യത്ത് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗേ സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം നടപടി തുടങ്ങിയത്. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകള്‍ പൊളിക്കുന്നത് തടയാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എതിര്‍പ്പുമായി എത്തിയ പ്രക്ഷോഭകരില്‍ പലരെയും അറസ്റ്റ് ചെയ്ത് നീക്കി. സമര കേന്ദ്രത്തിലേക്കുള്ള മുഴുവന്‍ റോഡുകളും പ്രവേശന കവാടങ്ങളും അടച്ച ശേഷമായിരുന്നു നടപടി. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെയും മാധ്യമ പ്രവര്‍ത്തകരെയും പോലീസ് മര്‍ദിക്കുന്ന സാഹചര്യവും ഉണ്ടായി.