Connect with us

Alappuzha

ആലപ്പുഴയില്‍ കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു

ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയുന്നില്ല

Published

|

Last Updated

ആലപ്പുഴ | പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍ വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് നേരത്തെയും ഉള്‍വലിയല്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ ആറര മുതലാണ് കടലില്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയുന്നില്ല. തീരത്ത് ചളി അടിഞ്ഞതാണ് തിരിച്ചു വരവ് പ്രയാസമാക്കുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ടെന്നും ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടല്‍ ഉള്‍വലിയാറുള്ളതെന്നും അവര്‍ പറഞ്ഞു.

 

Latest