Connect with us

Techno

വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജിയുടെ ചിത്രം പുറത്തുവിട്ടു; അവതരണം ഏപ്രില്‍ 28ന്

റിയല്‍മി 9 പ്രോ പ്ലസ് 5ജിയിലെ പിന്‍ കാമറ മൊഡ്യൂളിനോട് സാമ്യമുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണമാണ് പുതിയ ഫോണിനുമുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജി രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫോണിന്റെ ചിത്രം കമ്പനി പുറത്തുവിട്ടു. വണ്‍പ്ലസ് ഹാന്‍ഡ്സെറ്റ് ഏപ്രില്‍ 28നാണ് അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 695 എസ്ഒസി ഫീച്ചര്‍ ഹാന്‍ഡ്സെറ്റിനുണ്ട്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും ഫോണിന്റെ സവിശേഷതയാണ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി ഇന്ത്യയില്‍ വണ്‍പ്ലസ് 10ആര്‍ 5ജി, വണ്‍പ്ലസ് നോര്‍ഡ് ബഡ്സ് എന്നിവയ്ക്കൊപ്പമാണ് അവതരിപ്പിക്കുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജിയുടെ ചിത്രം സ്മാര്‍ട്ട്ഫോണിന്റെ പിന്‍ ഡിസൈന്‍ വെളിപ്പെടുത്തുന്നു. റിയല്‍മി 9 പ്രോ പ്ലസ് 5ജിയിലെ പിന്‍ കാമറ മൊഡ്യൂളിനോട് സാമ്യമുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണമാണ് പുതിയ ഫോണിനുമുള്ളത്. വണ്‍പ്ലസ് ലോഗോ പിന്‍ പാനലിന്റെ മധ്യഭാഗത്തും പവര്‍ ബട്ടണ്‍ ഫോണിന്റെ വലതുവശത്തും സ്ഥിതിചെയ്യുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജിയുടെ പ്രാരംഭ വില 20,000 രൂപയാണ്. സ്മാര്‍ട്ട്ഫോണിന്റെ റാം, സ്റ്റോറേജ് വേരിയന്റുകള്‍ എന്നിവയ്ക്കൊപ്പം ഔദ്യോഗിക വിലയുടെ വിശദാംശങ്ങള്‍ ഏപ്രില്‍ 28ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest