Connect with us

Educational News

ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

പത്തനംതിട്ട | ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) കോഴ്സ് റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി സി എഫ് എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11 വരെ പിഴ കൂടാതെയും, ഈ മാസം 15 വരെ 100 രൂപ ഫൈനോടു കൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററില്‍ നിന്നും ലഭിക്കും. പരീക്ഷാ ടൈംടേബിള്‍, വിശദവിവരങ്ങള്‍ എന്നിവക്ക് www.ihrd.a-c.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501.