Connect with us

Kerala

ഒരു വ്യക്തിയെങ്കിലും ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് രാജ്യത്തിന്റെ പരാജയം: മാര്‍ തോമസ് തറയില്‍

ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. നമ്മുടെ അഭിപ്രായം എവിടെയും നിര്‍ഭയം പ്രകടിപ്പിക്കാന്‍ കഴിയണം.

Published

|

Last Updated

തിരുവനന്തപുരം | വര്‍ഗീയ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഏതെങ്കിലുമൊരു ദുര്‍ബലനായ മനുഷ്യനെങ്കിലും ഭയപ്പെട്ടു ജീവിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാര്‍ തോമസ് തറയില്‍ ഇക്കാര്യം പറഞ്ഞത്.

മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. നമ്മുടെ അഭിപ്രായം എവിടെയും നിര്‍ഭയം പ്രകടിപ്പിക്കാന്‍ കഴിയണം.

അവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാര്‍ഥിക്കേണ്ടത്. എവിടെ മനസ് നിര്‍ഭയത്വത്തോട് കൂടിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തില്‍ വളരെ ഫലപ്രദമായി പ്രാര്‍ഥിക്കേണ്ട സമയം കൂടിയാണിത്.

നമ്മെ പല രീതിയില്‍ ഭയപ്പെടുത്തുന്ന ശക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാല്‍ അതിന് പല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന നിലയില്‍ ഭീഷണികളുടെ സ്വരങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുമ്പോള്‍ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാന്‍ നമ്മള്‍ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ലെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest