Kerala
പ്രിയദര്‍ശിനി വയറ്റത്തടിച്ചു; കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ കിടന്ന് സ്വകാര്യ ബസ്സുടമ
ഇടുക്കി ഉപ്പുതറയില്‍ സര്‍വീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസ് ഉടമയാണ് ജീവിതം കൈവിടുന്ന ഘട്ടത്തില്‍ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ കിടന്നു പ്രതിഷേധിച്ചത്
ഇടുക്കി | കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി സര്‍വീസ് മൂലം വയറ്റത്തടിച്ച സ്വകാര്യ ബസ്സ് ഉടമ ബസ്സിനടിയില്‍ കിടന്നു പ്രതിഷേധിച്ചു. ഇടുക്കി ഉപ്പുതറയില്‍ സര്‍വീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസ് ഉടമയാണ് ജീവിതം കൈവിടുന്ന ഘട്ടത്തില്‍ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ കിടന്നു പ്രതിഷേധിച്ചത്.
കുട്ടിമാളു ബസ്സ് ഓടേണ്ട കൃത്യം സമയത്ത് കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസ് ഓടുന്നതോടെ കുട്ടിമാളു ദിവസങ്ങളായി കാലിയായാണ് സര്‍വീസ് നടത്തേണ്ടി വരുന്നത്. ഡീസല്‍ ചെലവും ജീവനക്കാരുടെ ശമ്പളവും നല്‍കി സര്‍വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഉടമ ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയത്.
പ്രിയദര്‍ശിനി സര്‍വീസിനെച്ചൊല്ലി ഇടുക്കി ഉപ്പുതറയില്‍ വലിയ രീതിയിലുള്ള വാക്കുതര്‍ക്കവും പ്രതിഷേധവും അരങ്ങേറി. തങ്ങളുടെ സമയക്രമം മറികടന്ന് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം.
Content Highlights:
A private bus owner staged a unique protest by lying under a KSRTC bus in Upputhara, Idukki. The owner of Kuttimalu bus alleged that the KSRTC Priyadarshini service violates their permitted timing schedule. This operational clash has led to heavy financial losses and sparked intense arguments in the area.


