Connect with us

Kerala

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകര്‍ന്നു വീണു; ആളപായമില്ല

കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകര്‍ന്നു വീണിരുന്നു.

Published

|

Last Updated

ഇടുക്കി| ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകര്‍ന്നു വീണു. ഇന്ന് രാവിലെ ജീവനക്കാര്‍ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് സീലിംഗ് ഇടിഞ്ഞുവീണ നിലയില്‍ കണ്ടത്. ആളുകള്‍ ഇല്ലാതിരുന്ന സമയത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകര്‍ന്നു വീണിരുന്നു.

പഴയ കെട്ടിടമായതിനാല്‍ തുടര്‍ച്ചയായി സീലിംഗ് തകര്‍ന്നു വീഴാറുണ്ട്. ഇതേതുടര്‍ന്ന് കടുത്ത ഭയത്തോടെയാണ് ജീവനക്കാര്‍ ഓഫീസില്‍ ഇരിക്കുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Content Highlights:
The ceiling of the Idukki District Child Protection Unit office collapsed today. No casualties were reported as the incident occurred before working hours. Employees demand immediate relocation of the dilapidated building to ensure safety.

 

---- facebook comment plugin here -----

Latest