Connect with us

sexual harassment

ഐ സി യു പീഡനം: ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും

ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പോലീസ് കമ്മീഷണറെ വീണ്ടും കണ്ടിരുന്നു.

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ഡോക്ടര്‍ കെ വി പ്രീതിയ്‌ക്കെതിരായ പരാതിയിലാണ് മൊഴിയെടുക്കുക. മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി.    നോര്‍ത്ത് എ സി പി കെ സുദര്‍ശനാണു മൊഴി രേഖപ്പെടുത്തുക.

ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പോലീസ് കമ്മീഷണറെ വീണ്ടും കണ്ടിരുന്നു. മൊഴിയെടുത്ത് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്്.

 

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്കിറങ്ങാനാണ് അതിജീവിതയുടെ തീരുമാനം. കേസ് അട്ടിമറിക്കുകയാണെന്നും നീതി നിഷേധിക്കുകയാണെന്നുമാണ് അതിജീവിത മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ആരോഗ്യ മന്ത്രിയെ നേരില്‍ കണ്ടത്.

മാര്‍ച്ച് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.