Connect with us

From the print

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി

ശാരദാ മുരളീധരന്‍ ആസൂത്രണ വകുപ്പില്‍. മുഹമ്മദ് വൈ. സഫീറുല്ല തദ്ദേശ സ്പെഷ്യല്‍ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. തദ്ദേശ സ്വയംഭരണ വകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരനെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പദ്ധതി നിര്‍വഹണ, വിശകലന, നിരീക്ഷണ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന പുനീത് കുമാറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി. ധന (വിഭവ) വകുപ്പില്‍ സ്പെഷ്യല്‍ ഓഫീസറായ മുഹമ്മദ് വൈ. സഫീറുല്ല ഇനി തദ്ദേശ സ്വയംഭരണ വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ ഐ ജി. ഡി ആര്‍ മേഘശ്രീയെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറാക്കി.

ഹൗസിംഗ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. മാനന്തവാടി സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയെ കേരള ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ പി വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ് കലക്ടര്‍ വി ചെല്‍സാസിനിയെ കൊച്ചി കോര്‍പറേഷന്റെ സെക്രട്ടറിയായി നിയമിച്ചു.

ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയെ ഹൗസിംഗ് കമ്മീഷണറായും ഒറ്റപ്പാലം സബ് കലക്ടര്‍ ഡി ധര്‍മലശ്രീയെ ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറായും പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷന്‍ ഐ ജിയായും നിയമിച്ചു.

 

Latest