Connect with us

Techno

വണ്‍പ്ലസ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ വിലക്കിഴിവ്

വണ്‍പ്ലസ് 10 പ്രോ, വണ്‍പ്ലസ് 11, വണ്‍പ്ലസ്11ആര്‍ എന്നിവയെല്ലാം ഓഫറുകളില്‍ ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ വിലക്കിഴിവ്. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിലൂടെയാണ് ജനപ്രിയ ഫോണുകളെല്ലാം വിലക്കിഴിവില്‍ ലഭിക്കുന്നത്. വണ്‍പ്ലസ് 10 പ്രോ, വണ്‍പ്ലസ് 11, വണ്‍പ്ലസ്11ആര്‍ എന്നിവയെല്ലാം ഓഫറുകളില്‍ ലഭിക്കും.

വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കുറച്ച് പഴയ മോഡലാണ്. എങ്കിലും ഈ ഡിവൈസിന് ജനപ്രിതി വളരെ കൂടുതലാണ്. സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന്റെ യഥാര്‍ത്ഥ വില 66,999 രൂപയാണ്. ഈ ഡിവൈസ് ഇപ്പോള്‍ 55,999 രൂപയ്ക്ക് വാങ്ങാം. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ 60,999 രൂപയുമാണ് വില.

വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്, 32 എംപി ഫ്രണ്ട് കാമറ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.

വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില 56,999 രൂപ മുതല്‍ ആരംഭിച്ച് 61,999 രൂപ വരെയാണുള്ളത്. ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിലൂടെ ആകര്‍ഷകമായ ബേങ്ക് ഓഫറുകളില്‍ വാങ്ങാം. ഐസിഐസിഐ ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 1,000 രൂപ കിഴിവില്‍ ലഭിക്കും.

വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്‌ഫോണില്‍ ക്യുഎച്ച്ഡി+ റെസല്യൂഷനുള്ള 6.7-ഇഞ്ച് സൂപ്പര്‍ ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 1-120എച്ച്ഇസെഡ്‌ന്റെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണിത്. 100ഡബ്ല്യു സൂപ്പര്‍വൂക്ക് ചാര്‍ജിങ്ങ് സപ്പോര്‍ട്ടുള്ള 5000എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ബേസ് മോഡലായ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് ആമസോണ്‍ സെയിലിലെ വില. 16 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 44,999 രൂപ വിലയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ 1,000 രൂപ വീണ്ടും കുറയ്ക്കാന്‍ സാധിക്കും.

വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണില്‍ 6.74-ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ്, 100ഡബ്ല്യു വയര്‍ഡ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസര്‍, 50 എംപി പ്രൈമറി കാമറയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്, 16 എംപി ഫ്രണ്ട് കാമറ സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

 

 

 

 

Latest