Connect with us

pg doctors stricke

പി ജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്‍മാരും ഇന്ന് പണിമുടക്കും

പി ജി ഡോക്ടര്‍മാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥനത്ത് പി ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗങ്ങള്‍ ബഹിഷ്‌കരിച്ചാണ് പി ജി ഡോക്ടര്‍മാരുടെ സമരം. ഒ പി, ഐപി , മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവയും ബഹിഷ്‌കരിക്കും. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് പണിമുടക്കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് ഇത് വലിയ ദുരിതമാകും സമ്മാനിക്കുക.

നേരത്തെ പണി മുടക്കുന്ന പി ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

പി ജി വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അറിയിച്ചു. നീറ്റ് പിജി അലോട്മെന്റ് പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest