Connect with us

Kerala

നെട്ടൂരില്‍ വീട്ടില്‍ തീപ്പിടിത്തം: വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Published

|

Last Updated

കൊച്ചി | എറണാകുളം നെട്ടൂരില്‍ വീടിന് തീപ്പിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പുത്തന്‍വീട്ടില്‍ സ്വദേശി മോളി ആന്റണിയ്ക്കാണ് പൊള്ളലേറ്റത്.വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. വീടിനോട് ചേര്‍ന്ന് മോളി നടത്തുന്ന കടയില്‍നിന്നും പുക വരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് വയോധികയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം തീപ്പിടിത്തത്തിന് കാരണമെന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

Latest