Kerala
ഏലപ്പാറയിലെ ലോഡ്ജില്‍ ഹോട്ടല്‍ തൊഴിലാളി മരിച്ച നിലയില്‍
സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ സംശയം
ഇടുക്കി| ഏലപ്പാറയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏലപ്പാറയിലെ ഹോട്ടല്‍ ജീവനക്കാരനാണ് മനു. സംഭവം കൊലപാതകമെന്നാണ് പോലീസ് സംശയം. മനുവിന്റെ ഒപ്പം താമസിച്ചിരുന്നയാളുമായി ലോഡ്ജിനുള്ളില്‍ അടിപിടി ഉണ്ടായതിനെതുടര്‍ന്നാണ് മനു മരിച്ചതെന്നാണ് പോലീസ് നിഗമനം.
ലോഡ്ജില്‍ ഇയാള്‍ക്കൊപ്പം താമസിച്ച ഇതര സംസ്ഥാന സ്വദേശി ഒളിവിലാണ്. രാവിലെ ലോഡ്ജിലെ ജീവനക്കാരനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ ജാര്‍ഖണ്ഡ് സ്വദേശിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----






