Connect with us

National

അസമില്‍ ഹിമന്ത 2.0: സത്യപ്രതിജ്ഞാ 12-ന്

കേന്ദ്ര നിരീക്ഷകരായ ജെ പി നദ്ദ, നായാബ് സിങ് സെയ്‌നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

Published

|

Last Updated

ഗുവാഹത്തി| അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ തുടരും.  ഇന്ന് ഗുവാഹത്തിയില്‍ നടന്ന ബി ജെ പി എം എല്‍ എമാരുടെ യോഗത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹത്തെ പാര്‍ട്ടി നേതാവായി നിശ്ചയിച്ചത്. കേന്ദ്ര നിരീക്ഷകരായ ജെ പി നദ്ദ, നായാബ് സിങ് സെയ്‌നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 12-ന് നടക്കും. മുഖ്യമന്ത്രിയോടൊപ്പം 102 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗംഭീര വിജയമാണ് ലഭിച്ചത്. 102 സീറ്റുകള്‍ എന്‍ ഡി എ നേടിയപ്പോള്‍ പ്രതിപക്ഷത്തിന് 75 സീറ്റുകളാണ് ലഭിച്ചത്.

Content Highlights:
Himanta Biswa Sarma has been chosen to continue as the Chief Minister of Assam following a BJP MLA meeting in Guwahati. The decision was made in the presence of central observers JP Nadda and Nayab Singh Saini. The swearing-in ceremony is scheduled for May 12 and will be attended by Prime Minister Narendra Modi and Home Minister Amit Shah. The NDA secured a significant victory in the assembly elections by winning 102 seats.

Latest