Kerala
ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
പോലീസ് ആവശ്യപ്പെട്ടാല്‍ സാബു എം ജേക്കബ് ചോദ്യം ചെയ്യലിനായി ഹാജരാകണം
കൊച്ചി | ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യമല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാമെന്നും വ്യക്കമാക്കി.കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ പട്ടികജാജി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി.
പോലീസ് ആവശ്യപ്പെട്ടാല്‍ സാബു എം ജേക്കബ് ചോദ്യം ചെയ്യലിനായി ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ഇത്തരം നടപടികളിലേക്ക് പോകാവൂ എന്നും കോടതി അറിയിച്ചു.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു എം ജേക്കബ് നല്‍കിയ ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.







