Connect with us

First Gear

ഹീറോയുടെ മാവ്‌റിക് 440 അവതരിപ്പിച്ചു

ഹാര്‍ലിയുടെ ചെറു ബൈക്ക് എക്‌സ്440തില്‍ ഉള്ള 440 സിസി എഞ്ചിനാണ് മാവ്‌റിക്കിനുമുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഹീറോ തങ്ങളുടെ പുതിയ പെര്‍ഫോമന്‍സ് ബൈക്ക് മാവ്‌റിക് 440 അവതരിപ്പിച്ചു. മാവ്‌റിക് 440 ഹാര്‍ലി ഡേവിഡ്‌സണുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഹാര്‍ലിയുടെ ചെറു ബൈക്ക് എക്‌സ്440തില്‍ ഉള്ള 440 സിസി എഞ്ചിനാണ് മാവ്‌റിക്കിനുമുള്ളത്.

27 ബിഎച്ച്പി, 36 എന്‍എം ടോര്‍ക്ക്, 6 സ്പീഡ് ഗിയര്‍ ബോക്‌സ് എന്നിവയാണ് വാഹനത്തിലുള്ളത്. ഭംഗിയുള്ള ഫ്യുവല്‍ ടാങ്ക്, എച്ച് ആകൃതിയിലുള്ള ഡേറ്റൈം റണ്ണിങ് ലാമ്പുകളുള്ള പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, സിംഗിള്‍ പീസ് സീറ്റ്, ഫ്‌ലാറ്റ് ടൂബുലാര്‍ ഹാന്‍ഡില്‍ബോര്‍ എന്നിവയും കമ്പനി ബൈക്കിന് നല്‍കിയിട്ടുണ്ട്.

അഞ്ച് നിറങ്ങളില്‍ മാവ്‌റിക് 440 ലഭ്യമാകും. ബൈക്കിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. പ്രീബുക്കിങ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഹീറോയുടെ പ്രീമിയം ഡീലര്‍ഷിപ് ‘പ്രീമിയ’ വഴിയാകും ബൈക്കിന്റെ വില്‍പന നടക്കുക. മാര്‍ച്ചില്‍ ബൈക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.