Connect with us

Kerala

കൊച്ചിയില്‍ കനത്ത മഴ ; വെള്ളക്കെട്ട് രൂക്ഷം

നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ കനത്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് . കൊച്ചിയില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.

ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയെ  തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ രാവില മുതല്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Latest