Ongoing News
ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍
തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ഉള്ളത്.
പതിവ് പരിശോധനക്കായി രാവിലെ ആശുപത്രിയിലെത്തിയ വി എസിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.







