Connect with us

Kerala

കാന്തപുരം ഉസ്താദിന്റെ ആരോഗ്യനില; വ്യക്തിപരമായ വോയ്സ് ക്ലിപ്പുകൾ പ്രചരിപ്പിക്കരുത്: മർകസ്

ഉസ്താദിന്റെ മെഡിക്കൽ റിപ്പോർട്ട് വിവരങ്ങൾ ആധികാരികമായി മർകസ് പബ്ലിക് റിലേഷൻ വകുപ്പ് അതത് സമയങ്ങളിൽ പുറത്തുവിടും.

Published

|

Last Updated

കോഴിക്കോട് | സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വ്യക്തിപരമായ എഴുത്തുകളും വോയ്‌സ് ക്ലിപ്പും പ്രചരിപ്പിക്കരുതെന്ന് മർകസ് അധികൃതർ അറിയിച്ചു. ഉസ്താദിന്റെ മെഡിക്കൽ റിപ്പോർട്ട് വിവരങ്ങൾ ആധികാരികമായി മർകസ് പബ്ലിക് റിലേഷൻ വകുപ്പ് അതത് സമയങ്ങളിൽ പുറത്തുവിടും.

വ്യക്തിപരമായ എഴുത്തുകളും വോയ്‌സ് ക്ലിപ്പും പുറത്ത് വിടുന്നത് സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും കാരണമാകുന്നതിനാൽ അത്തരം പ്രവണതകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും മർകസ് അറിയിച്ചു.