Kerala
മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
തലയ്‌ക്കേറ്റ ക്ഷതത്തില്‍ നിന്നുണ്ടായ രക്തസ്രാവമാണ് വിജയകുമാര്‍-മീര ദമ്പതികളെ മരണത്തിലേക്ക് നയിച്ചത്. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റതായി റിപോര്‍ട്ടിലുണ്ട്.

കോട്ടയം | തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തലയ്‌ക്കേറ്റ ക്ഷതത്തില്‍ നിന്നുണ്ടായ രക്തസ്രാവമാണ് വിജയകുമാര്‍-മീര ദമ്പതികളെ മരണത്തിലേക്ക് നയിച്ചത്. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റതായി റിപോര്‍ട്ടിലുണ്ട്.
ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാര്‍, ഭാര്യ മീര എന്നിവരെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍.
രാവിലെ ജോലിക്കാരിയാണ് വീടിനുള്ളിലെ മുറിയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുഖത്ത് ആയുധം പ്രയോഗിച്ചതിന്റെ മുറിവുണ്ട്.