Connect with us

Kerala

ഇ ഡിയുടെ വിരട്ടൊന്നും തന്നോട് വേണ്ട; ആ ഗണത്തില്‍പ്പെടുത്തേണ്ട: തോമസ് ഐസക്

ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | ഇഡിയുടെ വിരട്ടൊന്നും തന്നോട് വേണ്ടെുന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. വേണ്ട. ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചിട്ട് ഇലക്ടറല്‍ ബോണ്ടിലൂടെ കാശ് വാങ്ങുകയാണ് ബിജെപിയെന്നും തോമസ് ഐസക് ആരോപിച്ചു

ഇഡിയെ കണ്ടാല്‍ മുട്ടിടിക്കുന്നവര്‍ ഉണ്ടാകും. തന്നെ ആ ഗണത്തില്‍പെടുത്തേണ്ട. ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയത്. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയിട്ടും ഇതുവരെ മാര്‍ട്ടിന് കേരളത്തില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല.

ജിഎസ്ടി നിരക്കുകളില്‍ ബിജെപി മന്ത്രിമാര്‍ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനം അഴിമതി മാത്രം. ഇതിന് കേന്ദ്ര ധനമന്ത്രി മറുപടി നല്‍കണം. സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി നിരക്ക് 12ശതമാനമാക്കി കുറക്കാന്‍ തീരുമാനിച്ചതിലൂടെ കാശു വാങ്ങി ലോട്ടറി കോണ്‍ട്രാക്ടര്‍മാരെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു

 

---- facebook comment plugin here -----

Latest