Connect with us

Kerala

ഹരിപ്പാട് നവജാതശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവം; കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരി

പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി.

Published

|

Last Updated

ആലപ്പുഴ| ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19 കാരി ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതരോട് ആവശ്യപ്പെട്ടു.

സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് സിഡബ്ല്യുസി പറഞ്ഞു.

എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പെണ്‍കുട്ടി നേരത്തെ ഡിഡബ്ല്യുസിയ്ക്ക് നല്‍കി മൊഴി. ഇവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.

എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19 കാരി ശുചിമുറിയില്‍ പ്രസവിച്ചത്. ശേഷം നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു.
കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്.

കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍ക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ആര്‍ത്തവ വേദനയാണെന്നാണ്പെണ്‍കുട്ടി പറഞ്ഞത്. വല്ലാത്ത വേദനയുളളതായി കണ്ടു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നെന്നും പക്ഷേ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Content Highlights:
The 19-year-old girl who gave birth in a toilet at Haripad Taluk Hospital and threw her newborn baby out of the window has changed her stance. She has requested the Child Welfare Committee (CWC) to return the baby to her, despite initially rejecting the infant. The CWC stated that there are legal and technical obstacles to handing over the baby to a mother facing attempt-to-murder charges. The girl claimed she was unaware of her pregnancy and feared social stigma, while the police continue their investigation.

Latest