National
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും: മന്ത്രിസഭയിൽ ഇടംപിടിച്ച് രണ്ട് മലയാളികള്‍
സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയില്‍ ഇടംനേടി
ബെംഗളൂരു| കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മലയാളികളായ രണ്ട് പേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു. കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങള്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയും സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയില്‍ ഇടംനേടി. മന്ത്രിമാരുടെ പട്ടികയില്‍ ജി പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എം ബി പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധര്‍ എന്നിവരുമുണ്ട്.
വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടിക തയാറാക്കിയിരിക്കുന്നത്. നാളെ വൈകിട്ടോടെ പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും.
Content Highlights:
Karnataka Congress chief DK Shivakumar will take oath as the new Chief Minister of the state tomorrow. Along with him, eleven other cabinet ministers will be sworn into office during the official ceremony. Malayali leaders KJ George and UT Khader have secured their positions in the new cabinet. Prominent leaders including Priyank Kharge, Yathindra Siddaramaiah, G Parameshwara, and MB Patil are also part of the first official list of ministers.







