Connect with us

Kerala

ഭിന്നശേഷിക്കാരന് മര്‍ദനം; രണ്ടുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം വെള്ളറടയിലെ സ്‌നേഹ ഭവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, സ്‌കൂള്‍ ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം വെള്ളറടയിലെ സ്‌നേഹ ഭവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, സ്‌കൂള്‍ ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.

ഇന്നലെയാണ് ദേഹമാസകലം പാടുകളുമായി പത്തനംതിട്ട തിരുവല്ല ചാത്തങ്കര സ്വദേശിയായ പതിനാറുകാരന്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. ഡോക്ടറാണ് വിവരം പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്.

2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. അപ്പോഴാണ് ദേഹത്തെ മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ചികിത്സ തേടി. ക്രൂരമായ മര്‍ദനമാണ് കുട്ടിക്കേറ്റതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇന്നലെയാണ് മര്‍ദനമേറ്റ ഭിന്നശേഷിക്കാരനായ പതിനേഴുകാരന്‍ ചികിത്സ തേടിയത്.

Latest