International
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇന്നലെ രാത്രി ഗസയില്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തിലാണ് അസ്സാം അല്‍ ഹയ്യ കൊല്ലപ്പെട്ടത്.
ടെല്‍ അവീവ്| ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അല്‍ ഹയ്യ. ഇന്നലെ രാത്രി ഗസയില്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തിലാണ് അസ്സാം അല്‍ ഹയ്യ കൊല്ലപ്പെട്ടത്.
ഗസ്സയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു.
Content Highlights:
Assam al Hayya, the son of senior Hamas leader Khalil al Hayya, was killed following an Israeli air strike in Gaza. Senior official Basim Naim confirmed that Assam succumbed to his injuries on Thursday after being critically wounded during Wednesday night’s bombardment. This tragedy marks the fourth son of Khalil al Hayya to be killed in Israeli military operations.







