Saudi Arabia
ഹജ്ജ് 2026: മിനായിലെ റെസിഡന്‍ഷ്യല്‍ ടവറുകളിലെ റിസര്‍വ്വേഷന്‍ പൂര്‍ത്തിയായി
പാക്കേജ് ബുക്ക് ചെയ്തതിന് ശേഷമുള്ള പണമടയ്ക്കല്‍ സമയപരിധി 72 മണിക്കൂറാണ്.
മിന | ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള മിനായിലെ ആറ് റെസിഡന്‍ഷ്യല്‍ ടവറുകളിലെ റിസര്‍വേഷനുകള്‍ പൂര്‍ത്തിയായതായിഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു
ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘നുസുക് ആപ്ലിക്കേഷന്‍ വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ടവര്‍ പാക്കേജുകളില്‍ റിസര്‍വേഷനായി നിലവില്‍ സീറ്റുകള്‍ ലഭ്യമല്ലന്നും സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ നിലവില്‍ 1 ഉം 2 ഉം പാക്കേജുകള്‍ മാത്രമേ ബൂക്കിംഗ് ചെയ്യാന്‍ കഴിയുകയുള്ളു മന്ത്രാലയം വ്യക്തമാക്കി
അപേക്ഷകര്‍ക്ക് പാക്കേജുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് ഏറ്റവും അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത് ബുക്കിംഗ് നല്‍കാമെന്നും തുടര്‍ന്ന് ‘സദാദ്’ സംവിധാനം വഴി പണമടയ്ക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു. പാക്കേജ് ബുക്ക് ചെയ്തതിന് ശേഷമുള്ള പണമടയ്ക്കല്‍ സമയപരിധി 72 മണിക്കൂറാണ്. ഈ സമയപരിധി മെയ് 14 ന് സമാനമായ ദുല്‍ഖഅദ് 27 വരെ സാധുതയുള്ളതാണ്. തുടര്‍ന്ന് മെയ് 15 മുതല്‍ പണമടയ്ക്കാനുള്ള സമയപരിധി 6 മണിക്കൂറായി കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പണമടയ്ക്കല്‍ ലഭിച്ചില്ലെങ്കില്‍ ബുക്കിംഗുകള്‍ സ്വയമേവ റദ്ദാക്കപ്പെടുകയും ചെയ്യും


