Connect with us

National

ഗുണ വെടിവെപ്പ് : രണ്ട് പേര്‍ പിടിയില്‍

ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Published

|

Last Updated

ഗുണ | കഴിഞ്ഞ ദിവസം  മധ്യപ്രദേശിലെ  ഗുണാ വനത്തില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്താതായും ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും എസ് പി രാജീവ് കുമാര്‍ മിശ്ര പറഞ്ഞു.

ഗുണ ജില്ലയിലെ വനത്തില്‍ ശനിയാഴ്ച രാവിലെ ആക്രമികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ഗുണ വെടിവെപ്പില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞിരുന്നു. കൊല്ലപ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest