Connect with us

Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; ജീവനക്കാരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിയ്ക്ക് സമര്‍പ്പിക്കും.

Published

|

Last Updated

കണ്ണൂര്‍| സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എത്തതും സഹതടവുകാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുമായിരിക്കും അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. സെല്‍ മുറിച്ച് പുറത്തെത്തിയ ശേഷം മൂന്ന് മിനുട്ട് ജയിലിന്റെ വരാന്തയില്‍ നിന്നത് സിസിടിവിയില്‍ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലര്‍മാരുടെ വാദവും പോലീസിന്റെ അന്വേഷണ പരിധിയില്‍പെടും.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ജയില്‍ മേധാവിയ്ക്ക് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.

 

 

 

---- facebook comment plugin here -----

Latest