Connect with us

National

കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഉടന്‍ സര്‍ക്കാറുണ്ടാക്കും; ബിജെപി ദേശീയ യോഗത്തില്‍ പ്രമേയം

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ബി ജെ പി നേടിയ വിജയം പാര്‍ട്ടിയുടെ 'വികസനത്തിന്റെയും പ്രകടനത്തിന്റെയും രാഷ്ട്രീയ'ത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരെമന്ന് അമിത്ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ബിജെപി ഉടന്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രമേയം. അടുത്ത 30 മുതല്‍ 40 വരെ വര്‍ഷം ബിജെപിയുടെ കാലഘട്ടമായിരിക്കുമെന്നും ഇന്ത്യ ഒരു ‘വിശ്വ ഗുരു’ (ലോകനേതാവ്) ആയി മാറുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയം ഇല്ലാതാകുന്നതോടെ വര്‍ഗീയത അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ബി ജെ പി നേടിയ വിജയം പാര്‍ട്ടിയുടെ ‘വികസനത്തിന്റെയും പ്രകടനത്തിന്റെയും രാഷ്ട്രീയ’ത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. കുടുംബവാഴ്ച, ജാതീയത, പ്രീണനം എന്നിവയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുംബവാഴ്ച അവസാനിപ്പിക്കുകയഉം ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.

2002 ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നലല്‍കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധി ചരിത്രപരമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. അന്വേഷണത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി മൗനം പാലിച്ചുവെന്നും ശിവനെപ്പോലെ വിഷം കുടിച്ചുകൊണ്ട് ഭരണഘടനയില്‍ വിശ്വാസം നിലനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

Latest