Kerala
സ്വര്‍ണവില കുറഞ്ഞു
പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
കൊച്ചി| തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണത്തിന് വില. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഇന്നലെ വരെ ഒരു പവന് 34,720 രൂപയായിരുന്നു വില. ഇന്ന് 34,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 4330 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു.
---- facebook comment plugin here -----