Connect with us

Business

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 80 രൂപ ഉയര്‍ന്നു

പവന് 50000 കടന്ന സ്വര്‍ണവില അധികം വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയായി. ഏപ്രിലില്‍ പവന് 2080 രൂപയാണ് ഉയര്‍ന്നത്.

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പവന് 50000 കടന്ന സ്വര്‍ണവില അധികം വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതുമാണ് വില വര്‍ധിക്കാനുള്ള കാരണം.

 

 

 

Latest