Connect with us

Kerala

ഗോകുലം ഗോപാലന് വഞ്ചിച്ച ചരിത്രം മാത്രമെയുള്ളു; രൂക്ഷ വിമര്‍ശവുമായി വെള്ളാപ്പള്ളി

എല്ലാ കാലവും ഓരോ ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കും

Published

|

Last Updated

ആലപ്പുഴ |  സുഭാഷ് വാസു തിരിച്ചെത്തിയതിന് പിറകെ ഗോകുലം ഗോപാലനെതിരെ രൂക്ഷ വിമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍. ഗോപാലന് വഞ്ചിച്ച ചരിത്രം മാത്രമേയുള്ളൂവെന്ന് പരിഹസിച്ച വെള്ളാപ്പള്ളി ഗോപാലന്‍ തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ആരോപിച്ചു

എല്ലാ കാലവും ഓരോ ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കും. ഒടുവില്‍ അദ്ദേഹം തോല്‍ക്കും. എസ്എന്‍ഡിപി യോഗത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകായണെന്നും സുഭാഷ് വാസുവിന് മാത്രമല്ല ആര്‍ക്കു വേണമെങ്കിലും വരാനും പോകാനും കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുഭാഷ് വാസു വെള്ളാപ്പള്ളി പക്ഷത്തെത്തിയത്. ഗോകുലം ഗോപാലന്‍ തന്നെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളിക്കും മകന്‍ തുഷാറിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും സുഭാഷ് വാസു വ്യക്തമാക്കിയിരുന്നു.

 

Latest