മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ സാന്നിധ്യം ഇന്ന് ഏറെ അഭിമാനകരമാണ്. ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തീകരിക്കുന്നതോടൊപ്പം എന്‍ട്രന്‍സ് എഴുതാന്‍ കഴിയുന്ന തരത്തില്‍ പരിശീലനം നേടാനുള്ള സൗകര്യമാണ് പെണ്‍കുട്ടികളെ മെഡിക്കല്‍ പഠനത്തിലേക്കു കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ കൂണുപോലെ മുളച്ചുപൊന്തുന്ന എൻട്രസ് പരിശീലന കേന്ദ്രങ്ങളിൽ ഏത് തിരഞ്ഞെടുക്കണമെന്നത് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഏറ്റവും വലിയ ആശങ്കയാണ്. തങ്ങളുടെ മക്കൾക്ക് സുരക്ഷിതവും ധാർമികവുമായ പഠനാന്തരീക്ഷത്തിൽ പരിശീലനം നേടാൻ കഴിയണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ പല സ്ഥാപനങ്ങളും ഇക്കാര്യത്തിൽ അവരുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് കൊടുവള്ളിയിലെ ഷെയ്ഖ അക്കാദമി ശ്രദ്ധേയമാവുന്നത്. തികച്ചും ധാർമികമായ അന്തരീക്ഷത്തിൽ സുരക്ഷിതമായ ചുറ്റുപാടിൽ പ്രൊഫഷണലായി പെണ്‍കുട്ടികൾക്ക് മാത്രം എൻട്രൻസ് പരിശീലനം നൽകുന്ന സ്ഥാപനമാണ് ഷെയ്ഖ അക്കാഡമി. എൻട്രൻസ് പരിശീലന രംഗത്ത് മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഷെയ്ഖ ഒരു മാതൃകാ സ്ഥാപനമായി വളർന്നുകഴിഞ്ഞു.
വീഡിയോ കാണാം

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

