Connect with us

National

തമിഴ്‌നാട്ടില്‍ ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധു പെണ്‍കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇന്‍ബരാസുവാണ് കുത്തിയത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധു പെണ്‍കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം. മോനിഷയുടെ നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് കുത്തേറ്റത് കണ്ടത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമ്മൂമ്മയുടെ ചെവിക്ക് വെട്ടേറ്റു.

സംഭവത്തില്‍ കണ്ടിലി പോലീസ് കേസെടുത്തു.മോനിഷയെയും അമ്മൂമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്‍ബരസുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

 

 

Latest