Connect with us

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

മകനെ കാണാതായതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്ന പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74)ആണ് മരിച്ചത്

Published

|

Last Updated

തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74)ആണ് മരിച്ചത്. ഗിരിയെ കാണാതായതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധനകള്‍ ഇന്ന് മുതല്‍ നടക്കും. നാലു പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോട്ടപ്പുറം, കമ്മത് ലൈന്‍ സ്വദേശിയായ അഭിജിത് എന്ന അഭി, തൃശൂര്‍ മണക്കൂടി സ്വദേശി കോലാട്ടു പുരക്കല്‍ ഹൗസില്‍ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലൈനില്‍ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് കാണാതായത്. ചികിത്സയിലുള്ള 10പേരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സ്ഥലത്ത് ഇന്ന് വീണ്ടും കെഡാവര്‍ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തും.

Latest