Connect with us

gulam nabi azad

കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്; രാജി നിയമനത്തിന് തൊട്ടുടനെ

തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനങ്ങളെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കശ്മീരിലെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും ഗുലാംനബി രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് നിരന്തരം വാദിച്ച ജി23 അംഗമായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതിയില്‍ നിലവില്‍ അംഗമായിട്ടുള്ള തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനങ്ങളെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കശ്മീര്‍ കോണ്‍ഗ്രസിന്റെ മേധാവി സ്ഥാനത്ത് നിന്ന് അടുത്ത അനുയായി ഗുലാം അഹ്മദ് മീറിനെ പുറത്താക്കിയിട്ടുമുണ്ട്. കശ്മീര്‍ കോണ്‍ഗ്രസില്‍ സമൂലമാറ്റമാണ് വരുത്തിയത്.

---- facebook comment plugin here -----

Latest