Connect with us

Retirement from politics

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി ഗുലാം നബി ആസാദ്

സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമമന്ത്രിയുമായ ഗുലാം നബി ആസാദ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ സാധ്യത. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയെന്നും സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി പറഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം സാമുഹിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി സംഘടനാ സംവിധാനം അടിമുടി മാറണമെന്ന ആവശ്യമായി രംഗത്തെത്തിയ ജി23 നേതാക്കളിള്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഗുലാം നബി. ഗുലാം നബി ആസാദിന്റെ വസതിയില്‍ രണ്ട് ജി23 നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കണമെന്നും തിരുത്തല്‍വാദി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Latest